Wednesday, March 11, 2009

ഹാര്‍ട്ട്‌ അറ്റാക്ക്‌

അയാളെ എന്റെ ഹൃദയത്തില്‍ നിന്ന് പറിച്ചു കളയാന്‍ ശ്രമിച്ചപ്പോഴാണ് എനിക്ക് ആദ്യത്തെ അറ്റാക്ക്‌ വന്നത്.
എല്ലാവരും ചോദിച്ചു "22 വയസ്സില്‍ അറ്റാക്കോ ?" പിന്നെ അവര്‍ തന്നെ ഉത്തരവും കണ്ടെത്തി "ഇങ്ങനെ കുടിച്ചാല്‍, ഇങ്ങനെ വലിച്ചാല്‍ - പിന്നെ ഹൃദയം നിന്ന് പോകാതെ ?" ഡോക്ടര്‍ പറഞ്ഞു : "മദ്യപാനവും പുകവലിയും നിര്‍ത്തണം". അപ്പോള്‍ ഞാനൊരു ദൃഢപ്രതിജ്ഞ എടുത്തു - ഇനി അയാളെ എന്റെ ഹൃദയത്തില്‍ നിന്ന് എടുത്തു കളയുന്ന പ്രശ്നമേയില്ല, എന്നിട്ടെന്തായി ?? ഒന്നും ആയില്ല. ഇന്നും ഞാന്‍ പരിപൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിക്കുന്നു!

4 comments:

  1. അത്രമേല്‍ ക്രൂരമായും ആര്‍ദ്രമായും ആരും ആരെയും തിരിച്ചറിയുന്നില്ല
    എല്ലാം ജീവിത പ്രശ്നങ്ങള്‍ മാത്രം

    ReplyDelete
  2. അത്രമേല്‍ ക്രൂരമായും ആര്‍ദ്രമായും ആരും ആരെയും തിരിച്ചറിയുന്നില്ല
    എല്ലാം ജീവിത പ്രശ്നങ്ങള്‍ മാത്രം

    ReplyDelete
  3. അതു നന്നായി
    ഇനിയും എടുത്തു കളയാന്‍ ചിന്തിക്കുകയേ വേണ്ട.

    ReplyDelete
  4. കഥയാണെങ്കില്‍ കൊള്ളാം.
    കഥയല്ലെങ്കില്‍ ....വലിക്യേ, കുടിക്യേ...നോ നോ..ഡോണ്ടൂ ഡോണ്ടൂ.... :)

    ReplyDelete